തിരുവനന്തപുരം: കൊല്ലത്ത് നടക്കുന്നത് തൊഴിലാളി വഞ്ചകരുടെ മാമാങ്കമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വട്ടിയൂർക്കാവ് ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം കമ്മിറ്റി പേരൂർക്കടയിൽ സംഘടിപ്പിച്ച തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളും പാവപ്പെട്ടവരും കർഷകരും അടങ്ങുന്ന ജനസമൂഹത്തെ വഞ്ചിച്ച ഭരണകൂട പാർട്ടിയുടെ മാമാങ്ക സമ്മേളനമാണ് കൊല്ലത്ത് അരങ്ങേറുന്നത്. ജനവിശ്വാസം നഷ്ടപ്പെട്ട പിണറായി സർക്കാർ എത്രയും വേഗം അധികാരമൊഴിയുന്നതാണ് ജനനന്മക്ക് നല്ലതെന്നും മുരളീധരൻ പറഞ്ഞു
ബി.ജെ.പിയുടെ തൊഴിൽ നയം പിന്തുടരുന്ന പിണറായി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പിണറായി വിജയൻ അവതരിപ്പിച്ച നവകേരള നയരേഖ ആടിനെ പട്ടിയാക്കുന്നതാണെന്നും പൊളിഞ്ഞ വാചകമേളയായി രേഖ മാറുമെന്നും കെ.മുരളീധരൻ പരിഹസിച്ചു.നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനങ്ങളെ നവീകരിക്കാൻ സ്വകാര്യവൽക്കരിക്കുന്നതിൽ തെറ്റില്ലെന്ന നയം 1992ൽ ഐ.എൻ.ടി.യു.സി അംഗീകരിച്ചതാണ്. സി.പി.എമ്മിന് വൈകിയേ ബുദ്ധിയുദിക്കുകയുള്ളൂ എന്നതിന്റെ ഒടുവിലത്തെ തെളിവാണ് കൊല്ലത്തെ സി.പി.എം നയരേഖയെന്നും മുരളീധരൻ പറഞ്ഞു.
K. Muralidharan ridiculed that the working class fraudsters are going on in Kollam.